വാളയാര്‍ ചെക്പോസ്റ്റില്‍ വന്‍ ലഹരിവേട്ട.
പാലക്കാട് : വാളയാര്‍ ചെക്പോസ്റ്റില്‍ വന്‍ ലഹരിവേട്ട. അനധികൃതമായി ബസില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 69 ഗ്രാം എംഡിഎംഎയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇത് വിപണിയിൽ രണ്ടു കോടിയോളം വില വരുന്ന മയക്കുമരുന്നാണെന്നു പോലീസ് പറഞ്ഞു.
എറണാകുളം കുന്നത്തുനാട് സ്വദേശി ലിയോ ലിജോയ് ആണ് എംഡിഎംഎയുമായി പിടിയിലായത്. ബെഗളുരുവിൽ നിന്നും കൊച്ചിയിലേക്കുള്ള ബസിലാണ് ഇയാൾ ലഹരിമരുന്ന് കടത്തിയത്. കൊച്ചിയിലേക്ക് ലഹരിയെത്തിക്കുന്ന മുഖ്യ കാണികളിൽ ഒരാൾ ആണ് ഇയാൾ എന്ന് സംശയിക്കുന്നതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.