ഇടിച്ചുവീഴ്ത്തുവാന്‍ ശ്രമിച്ച സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യുവതി
പാലക്കാട്: ഇടിച്ചുവീഴ്ത്തുവാന്‍ ശ്രമിച്ച
ശ്രമിച്ച സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോയ രാജപ്രഭ ബസാണ് തടഞ്ഞത്. ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര എന്ന യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൂറ്റനാടിന് സമീപം പെരുമണ്ണൂരിലാണ് സംഭവം. ഒന്നരകിലോമീറ്ററോളം ബസിനെ പിന്തുടര്‍ന്നാണ് സാന്ദ്ര തന്റെ പ്രതിഷേധമറിയിച്ചത്. വണ്ടി തടഞ്ഞുനിര്‍ത്തി കാര്യങ്ങള്‍ പറയുമ്പോഴും ചെവിയില്‍ ഹെഡ്‌സെറ്റ് തിരുകി ഡ്രൈവര്‍ തന്നെ അവഗണിക്കുകയായിരുന്നെന്ന് സാന്ദ്ര പറയുന്നു. യാത്രക്കാരില്‍ ചിലര്‍ അനുകൂലിച്ചപ്പോള്‍ നിങ്ങളെന്താ ആണുങ്ങളെപ്പോലെ ഗുണ്ടായിസം കാണിക്കുന്നതെന്ന് ചോദ്യം ചെയ്തവരും ഉണ്ടെന്ന് സാന്ദ്ര പറയുന്നു