ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് തീവ്ര മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

Spread the love

തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് തീവ്ര മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് ഉച്ചയ്ക്കു ശേഷം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ ഇരുപതു സെന്റിമീറ്ററിനു മുകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെ മറ്റു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ രണ്ടു ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

തിരുവോണ ദിനത്തിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് പ്രവചനം. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ നാലു തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *