ഭക്ഷ്യവസ്തുക്കളിലും കറിപൗഡറുകളിലും രാസവസ്തുക്കൾ കണ്ടെത്തിയാൽ കര്‍ശന നിയമ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.

Spread the love

കൊച്ചി: ഭക്ഷ്യവസ്തുക്കളിലും കറിപൗഡറുകളിലും രാസവസ്തുക്കൾ കണ്ടെത്തിയാൽ കര്‍ശന നിയമ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ശരീരത്തിന് ഹാനീകരമായ രാസവസ്തുക്കൾ കലരാത്തഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് ഉത്തരവ് നല്‍കി.

ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കളിലും കവറിലടച്ചു വരുന്ന ഭക്ഷ്യസാധനങ്ങളിലും അപകടകരമായ രീതിയില്‍ മായം കലര്‍ത്തുന്നുവെന്നാരോപിച്ച് ജനകീയ അന്വേഷണ സമിതിക്കു വേണ്ടി ടി.എന്‍. പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇതേ വിഷയത്തില്‍ 2019 ഫെബ്രുവരി അഞ്ചിന് കമ്മിഷന്‍ ഒരുത്തരവ് പാസാക്കിയിരുന്നു. ജില്ലാതല ഫുഡ് സേഫ്റ്റി സ്‌ക്വാഡുകള്‍ അടിയന്തരമായി രൂപവത്കരിച്ച് കര്‍ശന പരിശോധനകള്‍ നടത്തണമെന്ന് കമ്മിഷന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഭക്ഷ്യവസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗവും രാസവസ്തുക്കള്‍ ചേര്‍ക്കുന്നതും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *