കേരളത്തില്‍ ജനജീവിതത്തെ തന്നെ പൊറുതിമുട്ടിക്കുന്ന തെരുവുനായ പ്രശ്‌നം സുപ്രീംകോടതിയില്‍.

Spread the love

ന്യൂഡല്‍ഹി: കേരളത്തില്‍ ജനജീവിതത്തെ തന്നെ പൊറുതിമുട്ടിക്കുന്ന തെരുവുനായ പ്രശ്‌നം സുപ്രീംകോടതിയില്‍. ചീഫ് ജസ്റ്റിസ് യു യു ലളിത്
ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചു. അഭിഭാഷകനായ വി കെ ബിജുവാണ് കേരളത്തിലെ തെരുവുനായ പ്രശ്‌നം ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ അറിയിച്ചത്. ‘ദൈവത്തിന്റെ സ്വന്തം നാടായ കേരളം നായ്ക്കളുടെ സ്വന്തം നാടായി മാറി’ എന്ന് ഹര്‍ജിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പേവിഷബാധ തടയുന്നതിനുള്ള പ്രതിരോധ മരുന്നിന്റെ ലഭ്യത കുറവും കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പലപ്പോഴും പേവിഷബാധയുടെ ദുരിതം നേരിടുന്നത് സാമ്പത്തിക ശേഷി കുറഞ്ഞവരും കുട്ടികളുമാണ്. അതിനാല്‍ തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതി തന്നെ നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയില്‍ നിന്ന് വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് .

അഞ്ചുവര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ധനയെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നത്. വളര്‍ത്തുനായ്ക്കള്‍, ചത്ത നായ്ക്കള്‍ അടക്കം പരിശോധനയ്ക്കായി എടുത്ത 300 സാമ്പിളുകളില്‍ 168 എണ്ണവും പോസിറ്റീവ് ആണെന്നും പരിശോധനാഫലം വ്യക്തമാക്കുന്നു. വന്ധ്യംകരണംത്തിന് ഒപ്പം തെരുവുനായ്ക്കളില്‍ നടത്തിയിരുന്ന പ്രതിരോധ കുത്തിവെയ്പ് മുടങ്ങിയത് പേവിഷബാധ കൂടാന്‍ കാരണമായതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *