സംസ്ഥാനത്ത് സ്വർണവില വർധിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 37,400 രൂപയും ഗ്രാമിന് 4675 രൂപയുമായി. ഞായറാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് സ്വർണവില 37,120 രൂപയായിരുന്നു. വ്യാഴാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു. ഓഗസ്റ്റ് 31 ന് പവന് 200 രൂപ കുറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ആഴ്ച സ്വർണവില വൻതോതിൽ കുറഞ്ഞിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ തുടർച്ചയായി സ്വർണവില കുറഞ്ഞു. ശനിയാഴ്ച 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. വെള്ളി, ശനി ദിവസങ്ങളിലായി 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
ദേശീയതലത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 46,650 രൂപയിൽ തുടരുന്നതായി ഗുഡ് റിട്ടേൺസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ, 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 46,800 രൂപയാണ്. 24 കാരറ്റ് 10 ഗ്രാമിന് 51,050 രൂപയും.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 60 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.