ചൈനയിൽ അതിശക്ത ഭൂചലനം; ഏഴ് മരണം
ചൈനയുടെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ട്. 2013 ന് ശേഷം പ്രവിശ്യയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് സിയാൻ. ചാങ്ഷ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ലുഡിംഗ് നഗരത്തിൽ ഭൂചലനം അനുഭവപ്പെട്ടത്.
ലുഡിംഗ് നഗരത്തിൽ 16 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രമെന്ന് ചൈന ഭൂകമ്പ ശൃംഖല കേന്ദ്രം അറിയിച്ചു. ഏകദേശം 21 ദശലക്ഷത്തോളം ജനസംഖ്യയുള്ള നഗരമായ ചെങ്ഡുവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
സമീപ പ്രദേശങ്ങളിൽ നിരവധി ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്കാം തൂക്കായ കുന്നുകൾ നിറഞ്ഞ് പ്രദേശത്ത് ചൈന വലിയ തോതിൽ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്