എം .ഡി.എം.എ യും, കഞ്ചാവുമായി രണ്ട് യുവാക്കളെ പൊൻകുന്നം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
കോട്ടയം:എം.ഡി.എം.എ യും, കഞ്ചാവുമായി രണ്ട് യുവാക്കളെ പൊൻകുന്നം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഏവിയേഷൻ കോഴ്സ് വിദ്യാർത്ഥി വെച്ചൂച്ചിറ കൂത്താട്ടുകുളം കൊച്ചാലു മുട്ടിൽ അബിൻ വി.തോമസ്(22), വെച്ചൂച്ചിറ പണയിൽ അലൻ ജെ. ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.3.75 ലക്ഷം രൂപ വില വരുന്ന എംഡിഎംഎ, കഞ്ചാവ്, ഇവ ഉപയോഗിക്കുന്നതിനുള്ള വസ്തുക്കൾ എന്നിവയുമായാണ് പ്രതികൾ പിടിയിലായത്.