കെഎസ്ആർടിസി ഡ്രൈവറെ ജോലിയ്ക്കിടയിൽ മർദ്ദിച്ചതായി പരാതി.
കോതമംഗലം: കെഎസ്ആർടിസി ഡ്രൈവറെ ജോലിയ്ക്കിടയിൽ മർദ്ദിച്ചതായി പരാതി. ഓണാഘോഷ പരിപാടികള്‍ക്കുള്ള പിരിവു നല്‍കാന്‍ വൈകിയതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിക്കിടെ ആക്രമിച്ചത്. കോതമംഗലം- ചാരുപാറ റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ പിണവൂര്‍ക്കുടിയില്‍ താമസിക്കുന്ന വൈക്കം സ്വദേശി കെ വി അനില്‍ കുമാര്‍ (43) ആണു ചികിത്സ തേടിയത്.
പാലമറ്റം ചീക്കോടുള്ള ക്ലബിന്റെ ഓണാഘോഷത്തിനു പിരിവ് ആവശ്യപ്പെട്ട് അനിലിനെ ക്ലബ്ബ് ഭാരവാഹികള്‍ സമീപിച്ചിരുന്നു. ശമ്പളം ലഭിക്കുമ്പോള്‍ നല്‍കാമെന്ന് അറിയിച്ചത് ക്ലബ്ബ് ഭാരവാഹികള്‍ ആദ്യം സമ്മതിക്കുകയും ചെയ്തു. എന്നാല്‍, പ്രദേശവാസിയായ യുവാവ് ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. അടുത്ത ട്രിപ്പില്‍ ബസ് ചീക്കോട് നിര്‍ത്തിയപ്പോള്‍ തലയ്ക്ക് കല്ലെറിഞ്ഞെന്നാണ് അനില്‍ കുമാര്‍ പരാതിയില്‍ പറയുന്നത്. സീറ്റില്‍ നിന്നു വലിച്ചു താഴെയിട്ടു മര്‍ദ്ദിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്നു മര്‍ദ്ദിച്ചെന്നും അനില്‍ പറയുന്നു. ക്ലബ് ഭാരവാഹികളെത്തിയാണ് അനിലിനെ ആക്രമണത്തില്‍ നിന്നു രക്ഷിച്ചത്.