കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള വിതരണത്തെ കുറിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള വിതരണത്തെ കുറിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വകുപ്പിലെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുവാൻ സർക്കാർ സഹായിക്കണമെന്ന ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്.
ജീവനക്കാർക്ക് ശമ്പളവും, ഉത്സവ ബത്തയും നൽകുന്നതിന് 103 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ നിയമപരമായോ, കരാർ പ്രകാരമോ ബാധ്യതയില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.