സംസ്ഥാനത്ത് സ്കൂളുകളിലേക്ക് ലഹരി എത്തുന്ന വിഷയം ഗൗരവമാണെന്നും ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ.
സംസ്ഥാനത്ത് സ്കൂളുകളിലേക്ക് ലഹരി എത്തുന്നുണ്ടെന്നും വിദ്യാർത്ഥികളിൽ ലഹരിയുടെ ഉപയോഗം വർധിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തടയുന്നതിനായി എക്സൈസും പൊലീസും സംയുക്ത പരിശോധന നടത്തുന്നുണ്ട്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. വിഷയത്തെ സർക്കാർ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. വിഷയം ഗൗരവമാണെന്നും ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു
ഇതിനിടെ സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി . സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.