സഹനത്തിൻ്റെ പാത ഭരണ കർത്താക്കൾ വിസ്മരിക്കുന്നു – അഡ്വ. ബിന്ദുകൃഷ്ണ

Spread the love

ഭാരതത്തിന് സ്വാതന്ത്യം ലഭിച്ച സഹനത്തിൻ്റെ പാത ഭരണ കർത്താക്കൾ വിസ്മരിക്കുന്നു – അഡ്വ. ബിന്ദുകൃഷ്ണ

കൊല്ലം: ഭാരതത്തിന് സ്വാതന്ത്യം ലഭിച്ച സഹന പാത ഇന്നത്തെ ഭരണകർത്താക്കൾ വിസ്മരിക്കുന്നുവെന്ന് എ.ഐ.സി.സി. നിർവ്വാഹക സമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ – രാജ്യം ഭരിക്കുന്ന ഭരണകർത്താക്കൾ ദേശീയ പതാകയെ അംഗീകരിക്കാത്തത് വേദനാജനകമാണന്നും, നമുക്ക് നേടിത്തന്ന മഹാത്മക്കളെപ്പോലും ആർ.എസ്.എസും, സി.പി.എമ്മും മറക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നമ്മൾ ഒന്നാണ്, നമ്മുടേതാണ് ഭാരതം. ഈ സ്വതന്ത്യം നിധിപോലെ സൂക്ഷിക്കുവാൻ നമുക്ക് നൽകിയ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, ജവഹർലാൽ നെഹ്റു തുടങ്ങിയ മഹാൻമാരെ നമുക്കേവർക്കും ഈ ത്രിവണ്ണ രാജിയിൽ സ്മരിക്കാമെന്നും അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (ആർ.എം.പി.ഐ) കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് സംഘടിപ്പിച്ച സ്വാതന്ത്യദിന സംഗമം 2022 ഉത്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്വാതന്ത്യത്തിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ ഭാരതത്തിൻ്റെ പുരോഗതിക്കും മുന്നേറ്റത്തിനും പുനർനിർമ്മാണത്തിനും സ്വയം അർപ്പിതമാകുന്നതിൻ്റെ പ്രാധാന്യമാണ് ദേശീയ പതാകയിലൂടെ പൊതു സമൂഹം തിരിച്ചറിയേണ്ടതന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ആർ.എം.പി.ഐ ജില്ലാ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു പറഞ്ഞു. ഗിരീഷ് ശിവറാം വിനോദ് ബാഹുലേയൻ, ചക്കാലയിൽ നാസർ, കരിക്കോട് ദിലീപ് കുമാർ, കുരീപ്പുഴ ഷാ നവാസ്, അമ്പലംകുന്ന് വി.അജയൻ, അമൽദേവ്, ഉളിയക്കോവിൽ സുരേഷ് ,കല്ലട പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *