പത്തനംതിട് ജില്ലയിലും കോട്ടയത്തെ ചില താലൂക്കുകളിലും ഇന്ന് അവധി
കോട്ടയം :പത്തനംതിട്ട ജില്ലയില്‍ അവധി പ്രഖ്യാപിച്ചു.ജില്ലയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം, തുടർന്നു ലഭിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴ, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യത, നദികളിലെ ജലനിരപ്പ് എന്നിവ കണക്കിലെടുത്തുകൊണ്ട് ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.മുൻ നിശ്ചയിച്ച സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( 2022 ഓഗസ്റ്റ് 30 ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.