സബ്ജക്ട് കമ്മിറ്റിയുടെ പുതിയ ഭേദഗതി:ലോകായുക്തയുടെ പരിധിയിൽ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി

Spread the love

ന്യുഡൽഹി: ലോകായുക്ത നിയമഭേദഗതി നിയമസഭയിൽ. സബ്ജക്ട് കമ്മിറ്റിയുടെ പുതിയ ഭേദഗതി നിർദേശങ്ങളോടെയാണ് ബിൽ സഭയിൽ വന്നത്. ലോകായുക്തയുടെ പരിധിയിൽ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി. മുഖ്യമന്ത്രിക്ക് എതിരായ വിധി നിയമസഭാ പരിശോധിച്ച തീരുമാനമെടുക്കും. എന്നാൽ ഭേദഗതിക്ക് എതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നിയമനിർമ്മാണ സഭയായ സംസ്ഥാന നിയമസഭയ്ക്ക് എങ്ങനെ അപ്പലേറ്റ് അതോറിട്ടിയുടെ അധികാരം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

എന്നാൽ ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്ന് നിയമമന്ത്രി സഭയിൽ വിശദീകരിച്ചു. നിയമസഭയ്ക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കുണ്ടെന്നും നിയമമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ ക്രമപ്രശ്‌നം സ്പീക്കർ തള്ളി. ഇന്നത്തെ ചർച്ചയോടെ ഭേദഗതി നിയമസഭ പാസാക്കും.ലോകായുക്തയും ഉപലോകായുക്തയും ഒരുമിച്ചെടുത്ത തീരുമാനങ്ങൾ എങ്ങനെയാണ് എക്‌സിക്യൂട്ടിവിന് പരിശോധിക്കാൻ കഴിയുകയെന്ന വാദമാണ് ബില്ലിനെതിരായി പ്രതിപക്ഷം ഉയർത്തിയിരുന്നത്. 1998ൽ ലോകായുക്ത നിയമം കൊണ്ടുവരുമ്പോൾ ലോക്പാൽ പോലുള്ള മാതൃകകൾ ഇല്ലായിരുന്നുവെന്ന് നിയമമന്ത്രി മറുപടി നൽകിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *