ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് വരുത്തിത്തീർക്കാർ വ്യാജ വാട്സാപ് ഗ്രൂപ്പ്.
“കോട്ടയം∙ ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് വരുത്തിത്തീർക്കാർ വ്യാജ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജിനെ ചോദ്യം ചെയ്യും. നാളെ കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ഓഫിസിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. കേസിൽ കഴിഞ്ഞ വ്യാഴാഴ്ച ഷോണിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ ടാബും മൂന്ന് മൊബൈല്‍ ഫോണുകളും പെൻഡ്രൈവും അഞ്ച് സിം കാര്‍ഡുകളും പിടിച്ചെടുത്തെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. ദിലീപുമായി അടുത്ത ബന്ധമുണ്ട്. സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ലെന്നും താനായിട്ട് ഒരു വാട്സാപ് ഗ്രൂപ്പും തുടങ്ങിയിട്ടില്ലെന്നും ഷോൺ വ്യക്തമാക്കി. ഈ കേസിൽ പൊലീസ് അന്വേഷിക്കുന്ന ഫോൺ നഷ്ടപ്പെട്ടതായി 2019 ൽ തന്നെ പരാതി നൽകിയിരുന്നതായി പി.സി. ജോർജും വ്യക്തമാക്കി.