ഒളിപ്പിച്ചു ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ 65.81​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണ്ണ​വും ​ 51.10​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​വി​ദേ​ശ​ ​ക​റ​ൻ​സിയും​ കടത്താൻ ശ്രമിച്ച 3 പേ​ർ​ ​അറസ്റ്റിൽ.

Spread the love

മ​ല​പ്പു​റം​:​ പാ​ന്റ്സിനു​ള്ളി​ലും​ ​സ്റ്റീ​മ​റി​ലു​മാ​യി​ അനധികൃതമായി ഒളിപ്പിച്ചു ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ 65.81​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണ്ണ​വു​മാ​യി​ ​ര​ണ്ടു​പേ​രെ​യും​ 51.10​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​വി​ദേ​ശ​ ​ക​റ​ൻ​സി​ കടത്താൻ ശ്രമിച്ച ​ഒ​രാ​ളെ​യും​ ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ക​സ്റ്റം​സ് അധികൃതർ ​പി​ടി​കൂ​ടി.​ ​സ്റ്റീ​മ​റി​ൽ​ ​ഒ​ളി​പ്പി​ച്ച് ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ 25.81​ ​ല​ക്ഷം​ ​രൂ​പ​ വിലമതിക്കുന്ന​ 497​ ​ഗ്രാം​ ​സ്വ​ർ​ണ്ണ​വു​മാ​യി​ ​ജി​ദ്ദ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​ ​അ​ബൂ​ബ​ക്ക​ർ​ ​സി​ദ്ദീ​ഖാ​ണ് അറസ്റ്റിലായത്.​ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് ​ഇ​യാ​ൾ​ ​കരിപ്പൂരിൽ വിമാനമിറങ്ങാതിയത്.​ ​സം​ശ​യം തോന്നിയതിനെ ​തു​ട​ർ​ന്ന് ​ല​ഗേ​ജ് ​വീ​ണ്ടും​ പുനഃപരിശോധിച്ചപ്പോഴാണ്​ ​സ്റ്റീ​മ​റി​ന് ​പ​തി​വി​നേ​ക്കാ​ൾ​ ​ക​നം​ ​കൂ​ടു​ത​ലു​ള്ള​താ​യി​ ​കണ്ടെത്തിയതും ​പ​രി​ശോ​ധന വിധേയമാക്കിയതും.

വെ​ള്ളി​യാ​ഴ്ച​ ​പു​ല​ർ​ച്ചെ​ 3.50​ന് ​ഷാ​ർ​ജ്ജ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​കോ​ഴി​ക്കോ​ട് ​വാ​വാ​ട് ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​അ​നീ​സാ​ണ് ​പാ​ന്റി​നു​ള്ളി​ൽ​ ​പ്ര​ത്യേ​ക​ ​അ​റ​യു​ണ്ടാ​ക്കി​ ​സ്വ​ർ​ണ്ണ​മി​ശ്രി​തം​ ​തേ​ച്ചു​പി​ടി​പ്പി​ച്ച് ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ത്.​ 899​ ​ഗ്രാം​ ​വ​രു​ന്ന​ ​സ്വ​ർ​ണ്ണ​മി​ശ്രി​ത​ത്തി​ന് 40​ ​ല​ക്ഷം​ ​രൂ​പ​യോ​ളം​ ​വി​ല​ ​വ​രും.
ദു​ബാ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​തി​രൂ​ര​ങ്ങാ​ടി​ ​സ്വ​ദേ​ശി​ ​മു​ജീ​ബ് ​റ​ഹ്മാ​നി​ൽ​ ​നി​ന്ന് 51,​​10,​​361​ ​രൂ​പ​യു​ടെ​ ​വി​ദേ​ശ​ ​ക​റ​ൻ​സി​ക​ൾ​ ​പി​ടി​കൂ​ടി.​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ഇ​യാ​ൾ​ ​പി​ടി​യി​ലാ​യ​ത്.​ 16.08​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​ ​വ​രു​ന്ന​ ​സൗ​ദി​ ​റി​യാ​ൽ,​ 15.50​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഒ​മാ​ൻ​ ​റി​യാ​ൽ,​ 12.38​ ​ല​ക്ഷ​ത്തി​ന്റെ​ ​യു.​എ.​ഇ​ ​ദി​ർ​ഹം,​ 2.98​ ​ല​ക്ഷ​ത്തി​ന്റെ​ ​ബ​ഹ​റൈ​ൻ​ ​ദി​നാ​ർ,​ 1.46​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ആ​സ്‌​ട്രേ​ലി​യ​ൻ​ ​ഡോ​ള​ർ,​ 2.32​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ബ്രി​ട്ട​ൺ​ ​പൗ​ണ്ട്,​ 35,481​ ​രൂ​പ​യു​ടെ​ ​കു​വൈ​ത്ത് ​ദി​നാ​ർ​ ​എ​ന്നി​വ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *