കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന കാരണത്താൽ വിളമ്പുക്കാരും ചെറുക്കന്റെ കൂട്ടുക്കാരും തമ്മിൽ എറ്റുമുട്ടി

Spread the love

ആലപ്പുഴ: ആലപ്പുഴയിൽ ഹരിപ്പാടിന് അടുത്ത് മുട്ടത്ത് കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന കാരണത്താൽ വിളമ്പുക്കാരും ചെറുക്കന്റെ കൂട്ടുക്കാരും തമ്മിൽ എറ്റുമുട്ടി. ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിട്ടുണ്ട്.

മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് കൂട്ടത്തല്ല് നടന്നത്. വരന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണാ് പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് കരീലക്കുളങ്ങര പൊലീസ് പറയുന്നു.ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *