വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ
പാലാ:കടനാട് പൊടിയിൽ വീട്ടിൽ തോമസ് മകൻ ജിഷ്ണു തോമസ് (31) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് കൂടിയായ വീട്ടമ്മയെ ആണ് ഇയാൾ ഉപദ്രവിച്ചത്. യുവതി ഇയാള്‍ക്ക് പണം കടം കൊടുത്തിരുന്നു. തുടർന്ന് കഴിഞ്ഞദിവസം പണം തിരികെ ചോദിക്കുകയും ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന് ഇയാൾ വീട്ടമ്മയെ ആക്രമിക്കുകയുമായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനായ ഇയാൾ ബസ്സിലെ ഡ്രൈവറെ തല്ലിയ കേസ് പാലാ പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി.ടോംസൺ, സിവിൽ പോലീസ് ഓഫീസർമാരായ ജോഷി മാത്യു ,അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.