ട്രാക്കിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ എത്താൻ വൈകും

Spread the love

തി​രു​വ​ന​ന്ത​പു​രം: തിരുപ്പത്തൂർ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ എത്താൻ വൈകും. ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് ഉ​ൾ​പ്പെ​ടെ മൂ​ന്നു ട്രെ​യി​നു​ക​ളാണ് പതിവിലും വൈകുന്നത്. ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് (13352) ശനിയാഴ്ച മു​ത​ൽ 31 വ​രെ ഒ​രു മ​ണി​ക്കൂ​ർ വൈ​കി രാവി​ലെ ഏ​ഴി​നായിരിക്കും ആ​ല​പ്പു​ഴ​യി​ൽ നി​ന്നു സ​ർ​വീ​സ് ആ​രം​ഭി​ക്കുന്നത്. എ​റ​ണാ​കു​ളം-​റ്റാ​റ്റാ​ന​ഗ​ർ (18190) ഞായറാഴ്ച ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി രാ​വി​ലെ 7.15 നു ​പു​റ​പ്പെ​ടും. എ​റ​ണാ​കു​ളം-​ബി​ലാ​സ്പൂ​ർ (22816) 31 ന് ​ര​ണ്ടേ​മു​ക്കാ​ൽ മ​ണി​ക്കൂ​ർ വൈ​കി രാ​വി​ലെ 8.30 നു ​മാത്ര​മേ എ​റ​ണാ​കു​ള​ത്തു നി​ന്നു സ​ർ​വീ​സ് ആ​രം​ഭി​ക്കുകയുള്ളൂ.

നാ​ഗ​ർ​കോ​വി​ൽ-​മും​ബൈ എ​ക്സ്പ്ര​സ്(16340) 29, 31 തീ​യ​തി​ക​ളി​ലും എ​റ​ണാ​കു​ളം-​ബി​ലാ​സ്പൂ​ർ(22816) 31 നും ​യാ​ത്രാ​മ​ധ്യേ അ​ര​മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *