സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പായിട്ടും വൈദ്യുതി എത്താത്ത ഊരുകൾ
പാലക്കാട്: സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പായിട്ടും വൈദ്യുതി എത്താത്ത ഊരുകൾ ഇന്നുമുണ്ട് അട്ടപ്പാടിയില്‍. പ്രാഥമിക പരിഹാരം എന്ന നിലയിൽ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആറോളം ഊരുകള്‍ ഇന്നും ഇരുട്ടിലാണ്.
‘പുതിയ കുടിവെള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതിനായി കിണര്‍, ടാങ്ക് മുതലായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്ധതി വിഭാവനം ചെയ്യുന്ന രീതിയില്‍ പൂര്‍ത്തിയാകുമ്പോഴേക്ക് കാവുണ്ടിക്കല്‍ പ്രദേശത്ത് നിന്ന് ഭവാനിപ്പുഴയില്‍ നിന്നെടുത്ത് നൂറോളം ഏരിയകളില്‍ ശുദ്ധജലമെത്തിക്കാനും സാധിക്കും’. എംഎല്‍എ പറഞ്ഞു.
അട്ടപ്പാടിയിലെ 9 ഊരുകള്‍ക്ക് ശൗചാലയങ്ങളുമില്ല. 380 കുടുംബങ്ങളിലായി അറുപതോളം കൗമാരക്കാരികളുമുണ്ട് ഇവിടെ. പ്രാഥമിക ആവശ്യങ്ങള്‍ക്കായി വനത്തിനെയാണ് ഈ പെണ്‍കുട്ടികള്‍ ആശ്രയിക്കുന്നത്. വഴിയും വെള്ളവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അട്ടപ്പാടിക്ക് അന്യമാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം.