പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ.
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. ഇടവപാറ സ്വദേശി രഞ്ജിത്ത് എസ്
(21) ആണ് പിടിയിലായത്. പത്താക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രണയം നടിച്ചായിരുന്നു രഞ്ജിത് പീഡിപ്പിച്ചത്. വയറുവേദനയ്ക്ക് പെൺകുട്ടി ചികിത്സയ്ക്ക് ചെന്നപ്പോൾ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. എട്ടാംക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.