മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു. കോൺഗ്രസിലെ അവഗണന സഹിക്കാനാകാതെയാണ് മുതിർന്ന നേതാവ് കോൺഗ്രസ് വിട്ടത്. താൻ പല വിഷയങ്ങളും പാർട്ടിക്കുള്ളിൽ ഉയർത്തിയിരുന്നെങ്കിലും അവയൊന്നും ചർച്ച ചെയ്തില്ലെന്ന് സോണിയാ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടുന്നു.
പാർട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി ഭിന്നതയിൽ കഴിയുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാർട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം നിയമനത്തിനു തൊട്ടുപിന്നാലെ രാജിവച്ചിരുന്നു. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ആസാദ് നേരത്തേ രാജിവച്ചിരുന്നു. കോൺഗ്രസിന്റെ അഖിലേന്ത്യ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായ ആസാദിനെ ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിയമിച്ചത് തരംതാഴ്ത്തലായാണ് കണക്കാക്കുന്നതെന്ന് ആസാദിനോട് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു.