തൃശൂരിൽ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന് വ്യാജൻ
തൃശൂർ: തൃശൂരിൽ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന് വ്യാജൻ. കയ്പമംഗലത്ത് കോൾഗേറ്റ് കമ്പനിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച് കടകളിൽ വില്പനക്ക് വെച്ച ടൂത്ത് പേസ്റ്റുകൾ പിടിച്ചെടുത്തു. 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്.പെരിഞ്ഞനത്തെ രണ്ട് മൊത്തവ്യാപാര കടകളിൽ നിന്ന് ഉൾപ്പെടെയാണ് വ്യാജ ടൂത്ത് പേസ്റ്റുകൾ പിടിച്ചെടുത്തത്.
കോൾഗേറ്റ് കമ്പനി അധികൃതരുടെ പരാതിയിലാണ് കയ്പമംഗലം എസ്‌ഐ കെഎസ് സുബീഷ് മോന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയത്. 2022 ജനുവരിയിൽ കോൾഗേറ്റ് (COLGATE) കമ്പനി ഉല്പാദനം നിർത്തിയ നൂറു ഗ്രാമിന്റെ ‘അമിനോ ശക്തി’ എന്ന ബ്രാൻഡ് നെയിമിലാണ് വ്യാജൻ ഇറക്കിയിരിക്കുന്നത്.