സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
കോട്ടയം: ഏറ്റുമാനൂർ മുട്ടുചിറ പട്ടാളമുക്കിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ആവേമരിയ – ഗുഡ് വിൽ എന്നീ സ്വകാര്യ ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 01.45 ഓടെയായിരുന്നു സംഭവം. എറണാകുളത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു ഗുഡ് വിൽ. ഈ സമയത്താണ് കോട്ടയത്തു നിന്നും എറണാകുളം ഭാഗത്തേയ്ക്ക് ആവേമരിയ ബസ് കടന്നു പോയത്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ രണ്ടു ബസുകളുടെയും മുൻഭാഗവും പിൻഭാഗവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസുകൾക്ക് കാര്യമായ കേടുപാടുണ്ടായി. നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് ലഭിക്കുന്ന സൂചന. കടുത്തുരുത്തി ഏറ്റുമാനൂർ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.