കേരള സർക്കാരിന്റെ RKI EDP പദ്ധതി
കേരള സർക്കാരിന്റെ RKI EDP പദ്ധതി പ്രകാരം തൃശൂർ കുടുംബശ്രീ ജില്ലാ മിഷ്യന്റെ നേദൃതോതിൽ മതിലകം ബ്ലോക്ക് BRC യും ToBiz ബിസിനസ് കൺസള്റ്റന്റ് ടീമും ചേർന്ന് 300 ഓളം സംരംബക്കരേ വളർത്തിയെടുത്തു. നിർമാണ മേഖലയിൽ 130, സേവന മേഖലയിൽ 68, വിപണന മേഖലയിൽ 113 സംരംബങ്ങളും പ്രവർത്തിച്ചു വരുന്നു. ToBiz ന്റെ മാസം തോറും നടത്തുന്ന വരവ് ചെലവ് കണക്കുകൾ വിലയിരുത്തി വേണ്ട ഉപദേശ നിർദേശങ്ങൾ സംരമ്പകർക് വളരെയധികം പ്രയോജനപ്രതമാണ്. കഴിഞ്ഞ 6മാസത്തിനുള്ളിൽ 233 സംരംബങ്ങൾക്കായി മൊത്തം 2കോടി 88ലക്ഷം വരുമാനവും 77 ലക്ഷം ലാഭവും ലഭിച്ചിട്ടുണ്ട്. അടുത്ത 2വർഷത്തിനുള്ളിൽ ആയിരത്തിൽ പരം സംരമ്പകർക് താങ്ങാവനാണ് കുടുംബശ്രീയുടെ നേദ്രത്വത്തിൽ ToBiz ടീം തയാറെടുക്കുന്നത്. വനിതാ ശക്തീകരണത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നതെങ്കിലും മുഴുവൻ ജന വിഭാഗങ്ങളിലേക്കും തങ്ങളുടെ സേവനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി തങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരു വിഹിദാമെടുത് വിമാന യാത്രചെയ്ത് തിരുവനതപുരത്തേക്കു പോകാനാനൊരുങ്ങുകയാണ് ToBiz ടീം. തിരുവനന്തപുരത്ത് വച്ചു തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ IAS, കേരള ഇൻഡസ്ട്രിയൽ ഡിപ്പാർട്മെന്റ് ഡയരക്ടർ ഹരികിഷോർ IAS, കുടുംബശ്രീ NRO, PM പ്രശാന്ത് എംപി, കുടുംബശ്രീ RKI EDP PM അനീഷ് കുമാർ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ ടീമിന്റെ ആശയങ്ങളും പങ്കുവെക്കാം എന്ന പ്രതീക്ഷയിലാണ് ToBiz ബിസിനസ് കൺസള്റ്റന്റ് ടീം.