അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി

Spread the love

പാലക്കാട്‌ : അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതി റദ്ദാക്കി. ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് വിചാരണ കോടതി റദ്ദാക്കിയത്. പ്രോസിക്യൂഷൻ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു ഇതേതുടർന്നാണ് കോടതി നടപടി . ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് കോടതിഇടപെടൽ. കേസിലെ സാക്ഷികൾ വ്യാപകമായി കൂറുമാറി ഇതേതുടർന്നാണ് പ്രോസിക്യൂഷൻ കൃത്യമായ തെളിവുകൾ സഹിതം കോടതിയെ സമീപിച്ചത്. സാക്ഷികൾക്ക് പണം നൽകിയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും പ്രതികൾ സ്വാധീനിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും കോൾ റെക്കോർഡുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു ഇതേത്തുടർന്നാണു പ്രതിയുടെ ജാമ്യം റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *