അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.
അഗളി (പാലക്കാട്): അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പുത്തൂർ പഞ്ചായത്ത് ഇലച്ചിവഴിക്ക് സമീപം മുതലത്തറയിൽ രാംദാസ് (പെരിയസ്വാമി- 45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ വെള്ളമെടുക്കാനായി പുഴയിൽ നിന്ന് മടങ്ങുന്നതിനിടെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു.
ആനയുടെ ചിന്നം വിളി കേട്ട് ഊരുകാർ ഓടിയെത്തുമ്പോഴേക്കും രാമദാസ് മരിച്ചു. രാമദാസിന്റെ തല ആന ചവിട്ടി അരയ്ക്കുകയായിരുന്നു. ഫോറസ്റ്റ് ഗാർഡും അഗളി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ 27ന് പ്ലാമരത്തിന് സമീപം വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നിരുന്നു.