വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് പിടിയിൽ
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് പിടിയിൽ. വെള്ളറട കുന്നത്തുകാൽ വണ്ടിത്തടം പൂവത്തൂർ മുട്ടക്കാവ് തെക്കേത്തെരുവുവീട്ടിൽ അനുരാജാണ് (22) അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായ ഇയാളെ വെള്ളറട പൊലീസാണ് പിടികൂടിയത്.
വീട്ടിൽ മക്കളോടൊപ്പം ഇരിക്കുകയായിരുന്ന 28-കാരിയായ വീട്ടമ്മയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീട്ടമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ പ്രതിയുടെ അതിക്രമത്തെ തുടർന്ന് വീട്ടമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെ ശ്രമം ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ മക്കളെയും പ്രതി ഉപദ്രവിച്ചു. ഇവരെ ചവിട്ടി വീഴ്ത്തിയ ശേഷം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. അനുരാജ് കഞ്ചാവിന് അടിമയാണെന്ന് പോലീസ് പറഞ്ഞു