യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
ഫോർട്ട് കൊച്ചി അറയക്കള്‍ വീട്ടിൽ ജോൺ സിറിൾ ഫെർണാണ്ടസ് മകൻ സിൽവസ്റ്റാർ ഫെർണാണ്ടസ് (33), ഫോർട്ട് കൊച്ചി നസ്രത്ത് മണിയപ്പൊഴി വീട്ടിൽ ജേക്കബ് മകൻ ഗില്‍ട്ടന്‍ എന്ന് വിളിക്കുന്ന ഇമ്മാനുവൽ (33) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം മുറിഞ്ഞപുഴ പുതുവൽ നികർത്തിൽ വീട്ടിൽ വിസ്മയിനെയാണ് കൊല്ലാൻ ശ്രമിച്ചത്. സിൽവസ്റ്റാർ ഫെർണാണ്ടസും വിസ്മയും തമ്മിൽ മുൻവൈരാഗ്യം നിലവിലുണ്ടായിരുന്നു . ഇതിനെ തുടർന്നാണ് സിൽവർസ്റ്റാർ ഫെർണാണ്ടസ് സുഹൃത്തായ ഇമ്മാനുവേലിനെയും കൂട്ടി വിസ്മയിനെ കഴിഞ്ഞദിവസം വെളുപ്പിനെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതികളെ ഫോർട്ട് കൊച്ചിയിൽ നിന്നും പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ ഇമ്മാനുവലിന് ഫോർട്ട് കൊച്ചി സ്റ്റേഷൻ പരിധിയിൽ NDPS കേസ് നിലവിലുണ്ട്. എസ്. ഐ അജ്മൽ ഹുസൈൻ, എ.എസ്.ഐ പ്രമോദ് എച്ച്,സി.പി.ഓ മാരായ സാബു പി ജെ, ജാക്സൺ,നിധീഷ്,സുദീപ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.