കോട്ടയത്ത് എൻസിസി കമാൻഡർ തൂങ്ങി മരിച്ച നിലയിൽ
കോട്ടയം: കോട്ടയത്ത് എൻസിസി കമാൻഡർ തൂങ്ങി മരിച്ച നിലയിൽ. കഞ്ഞിക്കുഴിയിലുള്ള എൻ.സി.സി ഓഫിസിലാണ് എൻ.സി.സി ഗ്രൂപ്പ് കമാൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.എൻ സാജൻ ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഓഫിസിനോടു ചേർന്ന് പ്രവർത്തിക്കുന്ന ക്യാൻറീൻറെ ഓഫീസ് മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സഹപ്രവർത്തകരാണ് ഓഫീസ് മുറിയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം പുറത്തറിയിക്കുകയായിരുന്നു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.