തെരുവുനായ്ക്കളെ കുറിച്ച് ബോധവത്കരണ വീഡിയോ പകർത്താനെത്തിയ ആളെ നായകൾ ആക്രമിച്ചു
തൃശൂർ: തൃശ്ശൂരിൽ വീണ്ടും തെരുവുനായ ആക്രമണം. തെരുവുനായ്ക്കളെ കുറിച്ച് ബോധവത്കരണ വീഡിയോ പകർത്താനെത്തിയ ആളെയാണ് തെരുവുനായ കടിച്ചത്. മാളയ്ക്ക് സമീപമാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മൈത്ര സ്വദേശി മോഹനൻ മെഡിക്കൽ കോളജിൽ ചികിത്സ തേടി.
തെരുവുനായ്ക്കളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ചെയ്യുന്നതിനായി ഇന്നലെ രാവിലെ കുണ്ടൂർ കടവിലാണ് മോഹനൻ എത്തിയത്. പിന്നാലെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്.