കശ്മീരിൽ ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം
കാശ്മീര്‍:കശ്മീരിൽ ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം. 39 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ഐടിബിപിയിൽ നിന്ന് 37 പേരും ജമ്മുകശ്മീർ പോലീസിൽ നിന്ന് രണ്ട് പേരുമാണ് ബസിൽ ഉണ്ടായിരുന്നത്.
അമർനാഥ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ചന്ദൻവാരിക്ക് സമീപം ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.