കാറിൽ ഓട്ടോറിക്ഷ ചെറുതായി ഉരസിയതിന് ഡ്രൈവറെ പൊതുനിരത്തിലിട്ട് 17 തവണ തല്ലി യുവതി
നോയിഡ: കാറിൽ ഓട്ടോറിക്ഷ ചെറുതായി ഉരസിയതിന് ഡ്രൈവറെ പൊതുനിരത്തിലിട്ട് 17 തവണ തല്ലി യുവതി. യുവതി ഓട്ടോഡ്രൈവറിനെ മർദിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ യുവതി അറസ്റ്റിലായി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് ഇത് നടന്നത്.
യുവതിയുടെ കാറിൽ ഓട്ടോറിക്ഷ ചെറുതായി ഒന്ന് തട്ടുകയായിരുന്നു. ഇതിൽ പ്രകോപിതയായ യുവതി കാറിൽ നിന്ന് ഇറങ്ങി ഓട്ടോ ഡ്രൈവറുടെ മുഖത്ത് തുടർച്ചയായി അടിച്ചു. നാട്ടുകാർ വിവരം അറിയിച്ചപ്പോൾ പൊലീസ് സ്ഥലത്തെത്തി. യുവതിക്കെതിരെ ഓട്ടോ ഡ്രൈവർപരാതി നൽകി.
ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.യുവതി ഓട്ടോ ഡ്രൈവറുടെ മുഖത്ത് 17 തവണ അടിക്കുന്നതായി വീഡിയോയിൽ കാണാം. തന്റെ ഫോണും പണവും പേഴ്സും യുവതി കൈക്കലാക്കിയതായും ഡ്രൈവര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.