ശ്രീകൃഷ്ണ സ്കൂൾ പിടിഎ കമ്മറ്റിയെ തിരഞ്ഞെടുത്തു
ശ്രീകൃഷ്ണ സ്കൂൾ പിടിഎ കമ്മറ്റിയെ തിരഞ്ഞെടുത്തു
പൈക്ക:ശ്രീകൃഷ്ണ ഇംഗ്ലീഷ് മീഡിയം സ്കൂൾ പിടിഎ വാർഷിക ജനറൽ ബോഡിയോഗം മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് സി എച്ച് കൃഷ്ണൻ ചാത്തപ്പാടിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീജ ടീച്ചർ,മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി കുശലൻ, ബി കെ ബഷീർ പൈക്ക, സുശീല ടീച്ചർ, നയന തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ
2022-23 വർഷത്തേക്കുള്ള പിടിഎ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ഭാരവാഹികളായി
ബി കെ ബഷീർ പൈക്ക (പ്രസിഡൻറ്) നയന (വൈസ് പ്രസിഡൻറ്) സുശീല ടീച്ചർ (സെക്രട്ടറി) ശ്രീജ ടീച്ചർ (ജോയിൻ്റ് സെക്രട്ടറി) ബി ഗോപാലൻ, ജുനൈദ, ഷാഹിറ ബാനു, റഫീഖ് ബാവ, റുബീന, ലതിക, ദിവ്യ,ഇർഫാന (എക്സിക്യൂട്ടീവ് അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു