വർഗീയതയും, അഴിമതിയും, കൊലപാതക രാഷ്ട്രീയവും, നാടിന് ആപത്ത്: മോൻസ് ജേസഫ്
വർഗീയതയും, അഴിമതിയും, കൊലപാതക രാഷ്ട്രീയവും, നാടിന് ആപത്ത്: മോൻസ് ജേസഫ്
കോട്ടയം: രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയതയും, അഴിമതിയും, കൊലപാതക രാഷ്ട്രീയവും അവസാനിപ്പിക്കുവാൻ സ്വതന്ത്ര്യത്തിന്റെ 75ാം ജൂബിലി ആഘോഷവേളയിൽ സമൂഹം കൂട്ടായി പരിശ്രമിക്കണമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം എക്സ്.എം.പി. ,
പാർട്ടി വൈസ് ചെയർമാൻ കെ.എഫ് വർഗീസ്, ജയിസൺ ജോസഫ്, വി.ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, മാഞ്ഞൂർ മോഹൻ കുമാർ , ജോർജുകുട്ടി മാപ്ലശേരി, ചെറിയാൻ ചാക്കോ , അജിത്ത് മുതിരമല , ശശിധരൻ നായർ ശരണ്യ, പി.സി. മാത്യു, മൈക്കിൾ ജയിംസ്, പ്രസാദ് ഉരുളികുന്നം, മറിയാമ്മ ജോസഫ്, തങ്കമ്മ വർഗ്ഗീസ്, കുഞ്ഞുമോൻ ഒഴുകയിൽ, ജയിംസ് ചടനക്കുഴി, എ.എസ്.സൈമൺ, ജെ.സി. തറയിൽ, സാബു പീടികേക്കൽ , ജോയി സി. കാപ്പൻ, സെബാസ്റ്റ്യൻ കോച്ചേരി, ദീപു തേക്കുംകാട്ടിൽ, കുര്യൻ പി കുര്യൻ, സി വി തോമസുകുട്ടി, ജോസഫ് ബോനിഭസ്, സിറിൽ ജോസഫ് , ആൻസ് വർഗ്ഗീസ്, ലാൻസി ചെരുന്തോട്ടം,ടോമി നരിക്കുഴി, കുര്യൻ വട്ടമല തുടങ്ങിയവർ പെങ്കടുത്തു.