കുഴിയടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് സഹായിക്കാമെന്നു” മന്ത്രി പി.എ.മുഹമ്മദ് റിയാസ്
കോഴിക്കോട്∙ സംസ്ഥാന ദേശീയപാതയിലെ കുഴിയടയ്ക്കാൻ കേന്ദ്രം ഫണ്ട് തന്നാൽ പൊതുമരാമത്ത് വകുപ്പ് സഹായിക്കാമെന്നു” മന്ത്രി പി.എ.മുഹമ്മദ് റിയാസ്.ദേശിയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പിഡബ്ല്യുഡിക്ക് കീഴിലെ ദേശിയപാത വിഭാഗം കുഴിയടക്കാൻ സന്നദ്ധമാണ്.
ആലപ്പുഴയിൽ നേരത്തേ ഈ മാതൃകയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ മാതൃക പിന്തുടരാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. ഈ കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. ഫണ്ട് കേന്ദ്രം നൽകിയാൽ അതുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തും. അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സര്‍ക്കാര്‍ നിലപാട്.