എംസി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ അപകടം

Spread the love

എംസി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് ദമ്പതികൾ മരിച്ചു
മറിയപ്പള്ളി സ്വദേശികളായ ദമ്പതികളാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ എം സി റോഡിൽ മറിയപ്പള്ളിയിൽ ആയിരുന്നു അപകടം.

പള്ളത്തു നിന്നും മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു ഇവർ സഞ്ചരിച്ച സ്കൂട്ടർ.
ഈ സമയം എതിർ ദിശയിൽ നിന്നും വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും , പിന്നീട് ഇവർ സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ശൈലജ തൽക്ഷണം മരിച്ചു. സുദർശനൻ ആശുപത്രിയിലാണ് മരിച്ചത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *