മലയാളി യുവാവ് യുവാവ് അബുദാബിയിൽ വാഹാനാപകടത്തിൽ മരിച്ചു
അബുദാബി: മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹാനാപകടത്തിൽ മരിച്ചു. കാടാമ്പുഴ മാറാക്കട പഞ്ചായത്ത് പറപ്പൂർ സ്വദേശി മുക്രിയൻ ഷിഹാബുദ്ദീൻ (40) ആണ് മരിച്ചത്. ജോലി സ്ഥലത്തേക്ക് പോകവേ ഓഫ് റോഡിൽ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
അബുദാബി നാഷനൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ സനയ്യ മേഖല അംഗമാണ്. മുക്രിയൻ യഹ്‌യയുടെയും നഫീസയുടെയും മകനായ ഷിഹാബുദ്ദീൻ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമ ഷബൂബ(8), സിയ ഫാത്തിമ(5), ഷിഹാൻ മുഹമ്മദ്(2). സഹോദരങ്ങൾ: നാസർ, നദീറ, ബുഷറ.
ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് (വ്യാഴം) എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.