കോളേജ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; അയല്‍വാസിയായ യുവാവിനെതിരേ കേസ്
കുഴിത്തുറ: കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് സമീപവാസിയായ യുവാവിനെതിരേ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു.
മരുതങ്കോടിന് സമീപം ഇലങ്കന്‍വിള സ്വദേശി സത്യരാജിന്റെ മകള്‍ ദിവ്യ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ദിവ്യയെ മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസിയായ യുവാവ് ദിവ്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ പരാതി.