കോവി ഡിന്റെ മറവി ൽ കടന്നത് 16 തടവുകാർ; 5 പേർ കൊലക്കേസ്പ്രതികൾ
തിരുവനന്തപുരം∙ ആസാദി കാഅമൃത്
മഹോത്സവത്തിന്റെ പേരിൽ 33 തടവുകാരെ
വി ട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചി രിക്കെ,
കോവി ഡിന്റെ മറവി ൽ ‘പി ൻവാതിൽ’ വഴി
‘രക്ഷപ്പെട്ടത്’ 16 പേർ. 2 വർഷത്തോളം നീണ്ടകോവി ഡ്
പരോളിനു ശേഷം തിരിച്ചു കയറാതെ 3
മാസത്തോളമായി ജയിലി നു പുറത്താണ്ഇത്രയും പേർ.
ഇതിൽ 5 പേർ കൊലക്കേസിൽ ജീ വപര്യന്തം
ശിക്ഷി ക്കപ്പെട്ടവരാണ്.
രണ്ടാംഘട്ട കോവി ഡ് വ്യാപനത്തിൽ സുപ്രീം കോടതി
നിർദേശപ്രകാരവും സർക്കാർ വഴി നേരിട്ടും പ്രത്യേക
പരോൾ ലഭിച്ചവർ മേയ് 12ന്അകം തിരിച്ചു
കയറണമെന്നു സുപ്രീം കോടതിയാണ്ഉത്തരവി ട്ടത്. 750
ലേറെപ്പേർ തിരിച്ചെത്തിയപ്പോൾ 24 പേർ വന്നില്ല. അതിൽ ഒരാൾആത്മഹത്യ ചെ യ്തതായി പി ന്നീടു വി വരം ലഭിച്ചു. തിരിച്ചു കയറാത്തവരെ പി ടിച്ചുകൊണ്ടുവരാൻജയിൽ വകുപ്പ്പൊലീ സിനോട്ആവശ്യപ്പെട്ടിരുന്നു. 3
മാസം പൊലീ സ്അന്വേഷി ച്ചി ട്ടും 16 പേർ
കാണാമറയത്താണ്.
സെൻട്രൽ ജയിലുകളിൽ കണ്ണൂരിൽ 5 പേരും വി യ്യൂരിൽ 4
പേരും തിരിച്ചെത്തിയില്ല. തുറന്ന ജയിലുകളിൽ
നെട്ടു കാൽത്തേരിയിൽ 5, ചീ മേനിയിൽ 2 പേരും
വന്നിട്ടില്ല. ജീ വപര്യന്തക്കാരിൽ 5 പേരും കണ്ണൂർ
സെൻട്രൽ ജയിലി ലെ തടവുകാരാണ്. നാട്ടിലുണ്ടെന്നും
രോഗികളായതിനാൽ ഉടൻ വരാൻ പറ്റില്ലെന്നും ഇതിൽ 2
പേർ പൊലീ സിനെഅറിയിച്ചി രുന്നു.
നെട്ടു കാൽത്തേരിയിലെ 5 പേരിൽ 2 പേർ ബംഗാൾ
സ്വദേശികളാണ്, ഒരാൾ തമിഴ്സ്വദേശി. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാൻ ലോക്കൽ
പൊലീ സും മെനക്കെട്ടില്ല.
10,000 രൂപ വീ തം ബോണ്ട്കെട്ടിയാണു തടവുകാർ
പരോളിൽ പോകുന്നത്. തിരിച്ചു വരാത്തവരുടെ ബോണ്ട്
പി ടിച്ചുവയ്ക്കാനേ കഴിയൂവെന്നുംഅറസ്റ്റ്ചെ യ്തു
ഹാജരാക്കേണ്ടതു പൊലീ സാണെന്നും ജയിൽ വകുപപറയുന്നു. സെൻട്രൽ ജയിലുകളിൽ പരോളിന്ആൾ
ജാമ്യം കൂടി വേണമെങ്കി ലും ജാമ്യക്കാർക്കെതിരെ
നടപടിയെടുക്കാറില്ല. ഫലത്തിൽ, തിരിച്ചു
കയറണമെങ്കി ൽ തടവുകാർ തന്നെ വി ചാരിക്കണം.
ജീ വപര്യന്തം തടവെന്നാൽ ജീ വി താവസാനം
വരെയെന്നു കോടതി പറഞ്ഞിട്ടു ള്ളതിനാൽ, പുറത്തു
കഴിയുന്ന കാലം മുഴുവൻഅവർക്കു ബോണസ്ആണ്. എന്നാൽഅതിൽ കുറഞ്ഞശിക്ഷലഭിച്ചവർ
തിരിച്ചുകയറിയാൽ, പുറത്തുനിന്ന കാലം കൂടി
അകത്തു കി ടന്ന ശേഷമേ മോചനം കി ട്ടൂ .
ഇതിനിടെ, കേരളപ്പി റവി യോടനുബന്ധിച്ചു
കുറച്ചുപേരെക്കൂടി വി ട്ടയയ്ക്കാൻ സർക്കാർ
ആലോചി ക്കുന്നുണ്ട്. അർഹരായ തടവുകാരുടെ പട്ടിക
തയാറാക്കാൻ ജയിൽ വകുപ്പി നോടു
നിർദേശിച്ചതായാണു വി വരം.