വയനാട്ബാണാസുര ഡാം തുറന്നു; ഷട്ടർ തുറന്നിട്ടും ഇടുക്കിഡാമിൽ ജലനിരപ്പ് ഉയരുന്നു.

Spread the love

തിരുവനന്തപുരം ∙ ജലനിരപ്പ്റൂൾ കർവ്പരിധി
കടന്നതോടെ വയനാട്ടിലെ ബാണാസുര സാഗർ
അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു. മുൻപ്
അറിയിച്ചി രുന്നതുപോലെ രാവി ലെ എട്ടിനാണ്ഷട്ടർ 10
സെന്റിമീറ്റർ ഉയർത്തിയത്. നിലവി ൽ 774.20 മീറ്ററാണ്
ജലനിരപ്പ്. സെക്കൻഡിൽ 8.50 ഘനമീറ്റർ വെള്ളമാകും
പുറത്തേക്ക്ഒഴുക്കുക. കോഴിക്കോട്ജില്ലയിലെ കുറ്റ്യാടി
ഡാമിൽ ഓറഞ്ച്അലർട്ട്പ്രഖ്യാ പി ച്ചു.

അതേസമയം, ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി,
മുല്ലപ്പെരിയാർഅണക്കെട്ടു കളിൽ ജലനിരപ്പ്
ഉയരുകയാണ്. ഇടുക്കിഅണക്കെട്ടിലെ ജലനിരപ്പ് 2385.18
അടിയായി ഉയർന്നു. ഡാമിന്റെ 3 ഷട്ടറുകൾ ഇന്നലെ
തുറന്നിരുന്നു. സെക്കൻഡിൽ ഒരു ലക്ഷം ലീ റ്റർ വീ തം
വെള്ളമാണു ഒഴുക്കുന്നത്. മുല്ലപ്പെരിയാർഅണക്കെട്ടിലെ
ജലനിരപ്പ് 138.75 അടിയിലെത്തി. സെക്കൻിൽ 12,667
ഘനയടിയാണ്നീരൊഴുക്ക്. പത്തു ഷട്ടറുകളിലൂടെ
ഒഴുക്കുന്നത്സെക്കൻഡിൽ 3,545 ഘനയടി വെള്ളമാണ്.
സെക്കൻഡിൽ 2122 ഘനയടി വെള്ളം തമിഴ്നാ ട്
കൊണ്ടുപോകുന്നുണ്ട്.

ഇടുക്കിഅണക്കെട്ടിൽ നിന്ന്കൂടുതൽ വെള്ളം ഇന്നു
തുറന്നു വി ട്ടേക്കുമെന്നാണ്റിപ്പോർട്ട്. കനത്തമഴ
പെയ്യാനുള്ളസാധ്യതയും മുല്ലപ്പെരിയാറിൽ നിന്ന്
കൂടുതൽ വെള്ളമെത്തുന്നതും പരിഗണിച്ചാണ്തുറന്നു
വി ടുന്ന വെള്ളത്തിന്റെഅളവ്വ‍ർധിപ്പി ക്കാൻ
തീരുമാനിച്ചത്. നിലവി ൽ ഉയർത്തിയിരിക്കുന്ന മൂന്നു
ഷട്ടറുകൾ കൂടുതൽ ഉയ‍‍ർത്തിയായിരിക്കുംഅധിക ജലം
തുറന്നു വി ടുക. അണക്കെട്ടിലേക്ക്ഒഴുകി എത്തുന്ന
വെള്ളത്തിന്റേയുംവൈദ്യതി ഉൽപ്പാദനത്തിന്
ഉപയോഗിക്കുന്ന വെള്ളത്തിന്റെയുംഅളവ്
പരിഗണിച്ചായിരിക്കും തുറന്നു വി ടുന്ന കാര്യത്തിൽ
അന്തിമ തീരുമാനം എടുക്കുക.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി– ആനത്തോട്അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നു 11  ന് തുറക്കും. ഇടമലയാർ ഡാമിൽ റെഡ്അലർട്ട്പ്രഖ്യാ പി ച്ചു.നാളെ രാവി ലെ 10നു ഡാം തുറക്കും. സംഭരണികളിലെ
ജലനിരപ്പ്റൂൾ കർവ്എത്തിയതിനെ തുടർന്നാണ്കക്കി– ആനത്തോട്അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുക. ആനത്തോട്അണക്കെട്ടിന്റെ 4 ഷട്ടറുകൾ വഴി 100
ക്യുമെക്സ് ജലമാണ്ഒഴുക്കി വി ടുക. പമ്പാ നദിയിൽ
പരമാവധി 30 സെന്റിമീറ്ററിൽഅധികം ജല നിരപ്പ്
ഉയരില്ല. തുറന്നുവി ടുന്ന വെള്ളംആനത്തോട്കക്കിയാർ
വഴി 2 മണിക്കൂറിനുള്ളിൽ പമ്പ ത്രിവേണിയിൽ എത്തും.നിലവി ല്‍ആശങ്കപ്പെടേണ്ടസാഹചര്യം ഇല്ല.

അതേസമയം, വ്യാ ഴാഴ്ച വരെ സംസ്ഥാനത്ത്ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ്കാലാവസ്ഥാ
വകുപ്പി ന്റെ പ്രവചനം. 9 ജില്ലകളിൽ ഇന്ന്യെലോഅലർട്ട്
പ്രഖ്യാ പി ച്ചി ട്ടു ണ്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ
ഉൾക്കടലി ൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമാകാൻ
സാധ്യതയുണ്ടെന്നും കി ഴക്കൻ മേഖലകളിൽ കൂടുതൽ മഴപെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്അറിയിച്ചു.
കേരള – ലക്ഷദ്വീ പ്തീരങ്ങളിൽ ബുധനാഴ്ച വരെയും കർണാടക തീരങ്ങളിൽ വ്യാ ഴാഴ്ച വരെയും മത്സ്യബന്ധനംവി ലക്കി.

Leave a Reply

Your email address will not be published. Required fields are marked *