മോഷണ കേസിൽ പ്രതി അറസ്റ്റിൽ.
കാഞ്ഞിരപ്പള്ളി :മോഷണ കേസിൽ പ്രതി അറസ്റ്റിൽ.
പൊൻകുന്നം ശാന്തി ഗ്രാമം കോളനി പുതുപ്പറമ്പിൽ വീട്ടിൽ അപ്പു മകൻ ഹാരിസ് ഹസീന (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തമ്പലക്കാട് തൊണ്ടുവേലി ഭാഗത്തുള്ള മേരിക്കുട്ടിയുടെ വീട്ടിൽ നിന്ന് ഇയാൾ കഴിഞ്ഞദിവസം 25000 രൂപ വിലയുള്ള ഹെവി ഡ്യൂട്ടി ഡ്രില്ലിങ് മെഷീൻ വീട് കുത്തി തുറന്ന് മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കുകയും മോഷ്ടാവിനെ പിടിക്കുവാന്‍ തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാൾ പോലീസിന്റെ വലയിലാകുന്നത്.കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്. എച്ച്. ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, പ്രദീപ്, രാധാകൃഷ്ണപിള്ള, സി. പി. ഓ ബോബി എന്നിവർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാള്‍ക്ക് പൊന്‍കുന്നം സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട് .