താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് മരം വീണു. ഗതാഗതം പുനസ്ഥാപിച്ചു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് മരം വീണ് ഗതാഗത തടസം നേരിട്ടു.നിരവധി വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങി കിടക്കുന്നത്.ചുരത്തിൽ ആറാം വളവിലാണ് മരം റോഡിലേക്ക് വീണത്. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സും അടിവാരത്ത് നിന്ന് പോലീസും സ്ഥലത്തെത്തി ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹായത്തോടെ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു ആറാം വളവിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. നാലുമണിയോടെയായിരുന്നു മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.