സ്ത്രീ സുരക്ഷയ്ക്കും സമത്വത്തിനുമായി ‘നിർഭയ’; എഎപി തിരുവനന്തപുരം വനിതാവിംഗിന്റെ കൂട്ടായ്മ നാളെ
തിരുവനന്തപുരം: സ്ത്രീ സുരക്ഷ, സമത്വം, സംരഭകത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കൂട്ടായ്മ സംഘടിപ്പിക്കുവാനൊരുങ്ങി എഎപി തിരുവനന്തപുരം ജില്ലയുടെ വനിതാവിംഗ്. ഞായറാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് ആണ് നിർഭയ
എന്ന പേരിൽ സംഘടിപ്പിക്കുന്ന കൂട്ടായ്മ നടക്കുക.
ആം ആദ്മി പാർട്ടി ദക്ഷിണ മേഖല വനിതാ വിങ്ങിന്റെ ചാർജ് വഹിക്കുന്ന ശ്രീമതി ഡോ. സെലിൻ ഫിലിപ്പ് ഉദ്‌ഘാടനം നിർവഹിക്കും. പ്രശസ്ത ചിത്രകാരി സജിത ആർ ശങ്കർ, എഎപി സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. വേണുഗോപാൽ തുടങ്ങിയ പ്രമുഖരും പരിപാടിയിൽ മുഖ്യാതിഥികളായി എത്തും.