ഡീസൽ പ്രതിസന്ധികെഎസ്ആർടിസിബുധനാഴ്ച വരെ സർവീസുകൾ വെട്ടിക്കുറച്ചു
“തിരുവനന്തപുരം∙ ഡീസൽ പ്രതിസന്ധി രൂക്ഷമായതിനാൽ ഇന്ന് കെഎസ്ആർടിസി 25 ശതമാനം ഓർഡിനറി സർവീസുകളെ നിരത്തിലിറക്കൂ. ബുധനാഴ്ച വരെ സർവീസുകൾ വെട്ടിക്കുറച്ചു. ഇന്നലെ 50 ശതമാനം ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. ഓരോ ബസും സ്വന്തം കളക്ഷനിൽ നിന്ന് ഡീസൽ അടിക്കുന്നതിന് തുക കണ്ടെത്തണമെന്നാണ് നിർദേശം.
ഒരു കിലോമീറ്ററിന് 35 രൂപയിൽ കുറയാതെ വരുമാനം ലഭിക്കുന്ന ട്രിപ്പുകളെ നടത്താൻ പാടുള്ളൂ. ഇതിൽ താഴെ ലഭിക്കുന്ന ട്രിപ്പ് നടത്തിയാൽ യൂണിറ്റ് അധികാരി മറുപടി പറയണം