ആലപ്പുഴയിൽ പിഞ്ചു കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നു
ആലപ്പുഴ: ആലപ്പുഴയിൽ പിഞ്ചു കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നു. ഹരിപ്പാട് ആണ് സംഭവം. ഹരിപ്പാട് മണ്ണാറശാലയ്ക്ക് സമീപം മണ്ണാറപ്പഴഞ്ഞിയിൽ ദീപ്തി (26) ആണ് മകൾ ദൃശ്യയെ കൊലപ്പെടുത്തിയത്. 45 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. ദീപ്തിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.