പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
കൊല്ലം: പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് കോളനിയിൽനിന്ന് രാജു(43)വിനെയാണ് പൊലീസ് പിടികൂടിയത്. . മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കാനാണ് ശ്രമിച്ചത്. നിലവിളികേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. രക്ഷിതാക്കളുടെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്