പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം.
തിരുവനന്തപുരം∙ സംസ്ഥാനത്ത്ഇന്ന്അതിശക്തമായ മഴ
പ്രവചി ക്കപ്പെട്ടിരിക്കുന്നതിനാൽ തിരുവനന്തപുരവും
കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഇന്ന്ഓറഞ്ച്അലർട്ട്. 2
ജില്ലകളിൽ മഞ്ഞഅലർട്ട്ആണ്പ്രഖ്യാ പി ച്ചി രിക്കുന്നത്.
തെക്കൻആന്ധ്രപ്രദേശിനും വടക്കൻ തമിഴ്നാടിനും
സമീപത്തായി മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലി ൽ
ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ, ഞായറാഴ്ച വരെ
കേരളത്തിൽ വ്യാ പക മഴയ്ക്കും ഒറ്റപ്പെട്ടഅതിശക്ത
മഴയ്ക്കും സാധ്യതയുണ്ട്.
പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. പമ്പ,
മണിമല, അച്ചന്‍കോവി ല്‍ നദികളില്‍ ജലനിരപ്പ്
ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവര്‍ ജാഗ്രത
പാലി ക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്കി .
ജനങ്ങള്‍ സുരക്ഷി തമായ ക്യാംപുകളിലേക്കു മാറണം.
റാന്നിയില്‍ പലയിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. കുടമുട്ടി റോഡ്തകര്‍ന്നു. പമ്പാ നദിയില്‍ ജലനിരപ്പ്
ഉയര്‍ന്നു. അറയാഞ്ഞിലി മണ്കോസ്വേ മുങ്ങി. പന്തളത്ത്
കരിങ്ങാലി പാടത്ത്വെള്ളമുയര്ന്നു, നാഥനടി, ചെ റുമല
ഭാഗങ്ങളില്‍ ജാഗ്രത. മൂഴിയാറില്‍ മലവെള്ളത്തില്‍
തടിപി ടിക്കാന്‍ ചാടിയവര്‍ക്കെതിരെ പൊലീ സ്
കേസെടുത്തു. മണിമലയാറ്റിലും ജലനിരപ്പുയരുകയാണ്.
പറമ്പി ക്കുളം ഡാമിൽനിന്നുള്ളനീരൊഴുക്ക്
കൂടിയതിനാൽ പെരിങ്ങൽക്കുത്ത്ഡാമിന്റെ മൂന്നാം
ഷട്ടർ തുറന്നു. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലേക്ക്
നീരൊഴുക്ക്കൂടി.