ചാലക്കുടിയിൽ ആശങ്ക: അടുത്ത ഒരുമണിക്കൂറിനകം അതിശക്ത മഴയെന്ന് മുന്നറിയിപ്പ്
തൃശൂർ: ചാലക്കുടിയിൽ ആശങ്ക കനക്കുന്നു. അടുത്ത ഒരുമണിക്കൂറിനകം അതിശക്ത മഴയെന്ന് മുന്നറിയിപ്പ്. പെരിങ്ങൽക്കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടർ തുറന്നു.അതേസമയം ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത് ഗൗരവമായി കാണണമെന്ന് റവന്യുമന്ത്രി കെ.രാജന്‍. ഷോളയാര്‍, പെരിങ്ങല്‍ക്കൂത്ത് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെയാണ് പുഴയില്‍ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് കടന്നത്. മത്സ്യത്തൊഴിലാളികളോട് തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി മാധ്യമങ്ങള്‍ വഴി അറിയിച്ചു.