കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകി; ഭാര്യയെ ബെൽറ്റ് കൊണ്ട് അടിച്ച് ഭർത്താവ്; യുവതിയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി

Spread the love

മലപ്പുറം: ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കൊണ്ടോട്ടി സ്വദേശി നാഫിയയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൈതൊടി ഫിറോസ് ഖാനെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

വാഴൂരിലാണ് സംഭവം. വളരെ ചെറിയ കാര്യങ്ങൾക്ക് പോലും ഭർത്താവ് ക്രൂരമായി തന്നെ മർദ്ദിക്കുന്നതായാണ് യുവതിയുടെ പരാതി. ജൂൺ പതിനഞ്ചിനായിരുന്നു സംഭവം. കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിനാണ് ഫിറോസ് ഖാൻ ഭാര്യയെ മർദ്ദിച്ചത്. ബെൽറ്റ് കൊണ്ടുള്ള ആക്രമണത്തിൽ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മർദ്ദനത്തെ തുടർന്ന് കുഴഞ്ഞു വീണ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

പരിശോധനയിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ഭർത്താവിന്റെ മർദ്ദനം ഇപ്പോൾ ആരംഭിച്ചതല്ല എന്നാണ് യുവതി പറയുന്നത്. വിവാഹം കഴിഞ്ഞത് മുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നു. സംഭവത്തിൽ ഗാർഹിക പീഡനത്തിനും മർദ്ദനത്തിനുമാണ് പോലീസ്

കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *